Brahmins

ഹോട്ട് വാഴക്കുമ്പ് മഞ്ചുരിയൻ

Nisil's Recipe

Nisil Rahman

ചേരുവകൾ


വാഴക്കുമ്പ്   1 Cup
ഉരുളകിഴങ്ങ്  പുഴുങ്ങി ഉടച്ചത് 1/2 Cup
ക്യാരറ്റ് ചീകിയത് 1/2 Cup
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ½ tsp
സവാള ചെറുതായി അരിഞ്ഞത് ½ tsp
ബ്രാഹ്മിൻസ് കാശ്മീരി മുളക് പൊടി ½ tsp
ചില്ലി സോസ് 1 tsp
ബ്രാഹ്മിൻസ് അരി പൊടി 2 tbsp
കോൺ ഫ്ലവർ 2 tbsp
മൈദ 1 tbsp
ഉപ്പ് ആവശ്യത്തിന്
 

ഗ്രേവി തയ്യാറാക്കാൻ ആവശ്യമായവ

 
ഓയിൽ 2 tbsp
ഇഞ്ചി ¼ tsp
വെളുത്തുള്ളി ¼ tsp
പച്ചമുളക് ചെറുതായി അരിഞ്ഞത് 1 tbsp
സവാള ചെറുതായി അരിഞ്ഞത് 2 tbsp
ക്യാപ്‌സിക്കും പകുതി, ചെറുതായി അരിഞ്ഞത്
വിനാഗിരി 2 tbsp
സോയ സോസ് 2 tbsp
ചില്ലി സോസ് 1 tsp
ടൊമാറ്റോ സോസ് 2 tbsp
കുരുമുളക് പൊടി ½ tsp
വെള്ളം 1 ¼ cup
കോൺ ഫ്ലവർ 2 tsp
വെള്ളം ¼ കപ്പ്‌
ഉപ്പ് ആവശ്യത്തിന്
മല്ലി ഇല ആവശ്യത്തിന്

തയ്യാറാകുന്ന വിധം 

 

  1. ഒരു പാത്രത്തിലേക്ക് 1-12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇതു ഓരോ ഉരുളകൾ ആക്കി മാറ്റിവെക്കുക.
  2. ചൂടായ എണ്ണയിൽ ഉരുളകൾ ആക്കിവച്ചിരിക്കുന്നത് വറുത്തു കോരുക.
  3. ഗ്രേവി തയ്യാറാക്കാനായി ഒരു പാനിൽ ഓയിൽ ഒഴിച്ചു 14-18 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്കു 19-24 വരെയുള്ള ചേരുവകൾ ചേർത്ത് മിക്സ്‌ ചെയ്യുക.
  4. ¼ കപ്പ്‌ വെള്ളത്തിൽ കോൺഫ്ലവർ മിക്സ്‌ ചെയ്തെടുക്കുക. ഈ മിക്സ്‌ ഗ്രേവിയിൽ ഒഴിച്ചു കൊടുത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്കു വറുത്തു കോരിവച്ചിരിക്കുന്ന വാഴക്കുമ്പ് ബോൾസ് ചേർത്ത് കൊടുക്കുക. എല്ലാം നന്നായി മിക്സ്‌ ചെയ്ത് കൊടുക്കുക. മല്ലി ഇല വിതറി കൊടുക്കുക….

രുചി കരമായ ഹോട്ട് വാഴക്കുമ്പ് മഞ്ചുരിയൻ തയ്യാർ…..