പാലട പായസം
ചേരുവകൾ
- പാൽ – 2 ലിറ്റർ
- ബ്രാഹ്മിൺസ് പാലട പായസം മിക്സ് – 1 പാക്കറ്റ്
- ഏലയ്ക്ക – ¼ ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ് – 1 പാക്കറ്റ്
- കിസ്മിസ് – 1 പാക്കറ്റ്
ഉണ്ടാക്കുന്ന വിധം
- ആദ്യം ഒരു പാനിൽ 2 ലിറ്റർ പാൽ ഒഴിച്ച് തിളപ്പിച്ച് എടുക്കുക.
- ഇളം തീയിൽ ചൂടാക്കുന്ന പാലിൽ ബ്രാഹ്മിൺസ് പാലട പായസം മിക്സ് ചേർത്ത് ഇടവിട്ട് ഇളക്കി കൊടുക്കുക.
- ശേഷം ¼ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ഇടുക.
- 1 ടീസ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുത്ത്, അത് പായസത്തിലേക്ക് ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.