● 1 ലിറ്റർ പാൽ നന്നായി തിളപ്പിക്കുക.കുറുകി വരുന്നതിനായി ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക. നന്നായി കട്ടി ആകുന്നതുവരെ ഇങ്ങനെ ചെയ്യുക.
● നല്ലവണ്ണം കുറുകിയതിനുശേഷം 4-5 ടീസ്പൂൺ പഞ്ചസാര ചേർക്കുക (മധുരമനുസരിച്ച്). ഇങ്ങനെ ചേർക്കുന്നത് വഴി പാൽ ഒന്ന് അയഞ്ഞു കിട്ടും. അതിനുശേഷം വീണ്ടും കട്ടിയാവുകയും ചെയ്യും. ഇതെല്ലാം ഇളംചൂടിൽ ചെയ്യുന്നതാണ് നല്ലത്.
● ഇതിനു ശേഷം ചൂടായ പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇളം ചൂടിൽ തന്നെ നമുക്ക് പേട തയ്യാറാക്കാം.
● ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുന്നതിനായി കൈകളിൽ നെയ്യ് പുരട്ടുക.
● രണ്ടു കൈകളുടെയും ഇടയിൽ വെച്ച് ഇഷ്ടമുള്ള ആകൃതിയിൽ പേട ഉണ്ടാക്കിയെടുക്കാം.