സുജി കാ ഹൽവ

റവ ഷീറ എന്ന പേരിൽ പ്രചാരമുള്ളതും പൂജയിൽ പ്രസാദമായി നൽകുന്നതുമായ സുജി കാ ഹൽവ, വേഗത്തിലും വളരെ എളുപ്പത്തിലും പാചകം ചെയ്യുന്നതിനാൽ അപ്രതീക്ഷിത അതിഥികൾ എത്തുമ്പോൾ തയ്യാറാക്കാനുള്ള രുചികരമായ ഒരു മധുരപലഹാരമാണ്.

ചേരുവകൾ 

  • 1 കപ്പ് സൂജി (റവ)
  • 1 കപ്പ് പഞ്ചസാര
  • 4 കപ്പ് വെള്ളം
  • ½ കപ്പ് നെയ്യ്
  • ¼ ടീസ്പൂൺ പച്ച ഏലയ്ക്കാപ്പൊടി
  • 1 ടീസ്പൂൺ ബദാം (കീറിപറിച്ചത്) 

പാകം ചെയ്യുന്ന വിധം 

  • ആഴത്തിലുള്ളതും കനത്തതുമായ സോസ് പാനിൽ നെയ്യ് ഉരുക്കി റവ ചേർക്കുക. ഇടത്തരം തീയിൽ ഈ റവ വറുത്തെടുക്കുക. എത്ര തവണ ഇളക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത്. 
  • അതേ സമയം മറ്റൊരു ചട്ടിയിൽ പഞ്ചസാര,  വെള്ളത്തിൽ ഇട്ട് അലിയിപ്പിച്ചെടുക്കുക. 
  • ടിപ്പ് :- നീണ്ട കൈപ്പിടിയുള്ള  ചട്ടിയിൽ ഇത് ചെയ്യുന്നതാണ് ഉത്തമം. കാരണം, റവയിലേക്ക് പഞ്ചസാര ലായനി ഒഴിക്കുമ്പോൾ ധാരാളം നീരാവി ഉണ്ടാവുകയും അത്  കൈ പൊള്ളുവാൻ ഇടയാവുകയും ചെയ്യും. 
  • സൂജി ഇളം തവിട്ട് നിറമാവുകയും തിളക്കമാർന്ന രൂപം നേടുകയും കൂടുതൽ യോജിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ (ഇത് ആവശ്യത്തിന് വറുത്തതാണ് എന്നാണ് അർത്ഥമാക്കുന്നത്) പഞ്ചസാര ലായനിയും ഏലയ്ക്കയും ചേർത്ത് തിളപ്പിക്കുക.
  • വെള്ളം വറ്റി പോകുന്നത് വരെ തീ സിമ്മിൽl ഇടുക. ഈ അവസരത്തിൽ ഇടക്ക് ഇളക്കി കൊടുത്താൽ മതിയാകും. 
  • ബദാം വെച്ച് അലങ്കരിച്ചതിന് ശേഷം ചൂടോടെ വിളമ്പാം.