Brahmins

അടുക്കളനുറുങ്ങുകൾ

kitchentipsss
  •  ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാനുള്ള ഉരുളക്കിഴങ്ങ് അരിഞ്ഞ് വെള്ളത്തിലിട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം നന്നായി കഴുകി ഊറ്റിയെടുക്കുക. ശേഷം വറുത്താൽ നല്ല കറുകറുപ്പ് കിട്ടും.
  • മത്തങ്ങയുടെ അരി കളയരുത്. അവ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കി റോസ്റ്റ് ചെയ്ത് ഉപയോഗിക്കാം.
  • തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഒരു തട്ടിൽ നിരത്തി ഇട്ടാൽ കേടാകാതെ ഇരിക്കും.
  • അലൂമിനിയം പാത്രത്തിൽ തക്കാളി കറികൾ ഉണ്ടാക്കരുത്. തക്കാളിയിലുള്ള ആസിഡ് പാത്രം കേടാകാൻ ഇടയാകും.
  • പനീർ അധികം വന്നാൽ ഓംലെറ്റിലോ തോരനിലോ ചേർക്കാം. രുചിയും ഗുണവും കൂടും.
  • കറിക്ക് അരച്ചു ചേർക്കാനുള്ള കശുവണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ അരമണിക്കൂർ കുതിർത്ത ശേഷം അരയ്ക്കണം.
  • കോളിഫ്ലവർ മുറിച്ച് ചൂടുവെള്ളത്തിൽ ഇടരുത്. ഉപ്പിട്ട തണുത്ത വെള്ളത്തിൽ ഇട്ടു വെച്ചാൽ പുഴുക്കൾ ഉണ്ടെങ്കിൽ അവ ചത്തു പോകും.
  • പനീർ അല്പം വെണ്ണയിൽ വറുത്തശേഷം അതേ പത്രത്തിൽ തിളച്ച വെള്ളം ഒഴിച്ച് പത്തു മിനുട്ട് അനക്കാതെ വെയ്ക്കുക. പിന്നീട് ഊറ്റിയെടുത്ത് ഉപയോഗിച്ചാൽ നല്ലവണ്ണം മൃദുവാകും.