Brahmins

ചക്ക അട

chakka ada

ചേരുവകൾ

  • പഴുത്ത വരിക്ക ചക്കയുടെ ചുളകൾ<\li>
  • പച്ചരി കുതിർത്ത് പൊടിച്ചത്
  • ശർക്കര
  • നെയ്യ്
  • തേങ്ങാക്കൊത്ത്

തയ്യാറാക്കുന്ന വിധം

  • ആദ്യമായി പഴുത്ത ചുളകൾ മിക്സിയിൽ അരച്ചെടുക്കുക.
  • അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ഒരു ടീ സ്പൂൺ നെയ്യും അരച്ചുവെച്ച ചുളയും ശർക്കര പാനിയും ചേർത്ത് മിക്സ് ചെയ്യുക.
  • നല്ലവണ്ണം വെന്തു കഴിഞ്ഞ ഈ കൂട്ടിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് നന്നായി മിക്സ് ചെയ്തു വെയ്ക്കുക.
  • ഇതിലേക്ക് കുതിർത്ത് പൊടിച്ച പച്ചരി ചേർത്ത് മിക്സ് ചെയ്യുക. (പച്ചരി കുതിർത്ത് പൊടിച്ചു കഴിഞ്ഞാൽ ചെറുതീയിൽ വറുത്തെടുക്കുന്നത് ചക്ക അടയുടെ രുചി വർദ്ധിപ്പിക്കും)
  • ചക്ക അടയുടെ കൂട്ട് തയ്യാറായി കഴിഞ്ഞാൽ, അത് വാഴയിലയിൽ കനം കുറച്ച് പരത്തിയെടുക്കുക.
  • ശേഷം അത് ആവിയിൽ നന്നായി വേവിച്ചെടുക്കുക. നല്ലവണ്ണം വെന്തുകഴിഞ്ഞാൽ ചക്ക അട തയ്യാർ.