Brahmins

Brahmins Sambhar (സാമ്പാർ)

Sambar Powder

സാമ്പാർ എന്ന കറിയെ ചുറ്റിപ്പറ്റി ഒരു ചരിത്രം ഉണ്ട്.മറാത്ത രാജവംശത്തിലെ രാജാവായിരുന്ന ശിവാജിയുടെ മൂത്തമകനായിരുന്ന സാമ്പാജി, പ്രധാന പാചകക്കാരന്റെ അഭാവത്തിൽ കറി ഉണ്ടാക്കാൻ ശ്രമിച്ചു.അദ്ദേഹം പരിപ്പുകറിയിൽ പുളി കൂടി ചേർത്ത് സ്വാദിഷ്ടമായ ഒരു കറി ഉണ്ടാക്കി.അങ്ങനെ ആ കറി സാമ്പാജിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ദക്ഷിണഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സാമ്പാർ ഒരു ഇഷ്ടവിഭവമാണ്.ചെറിയ രുചിഭേദങ്ങൾ തമിഴ്നാട്, കർണാടക,കേരളം എന്നിവിടങ്ങളിൽ സാമ്പാറിനുണ്ട്.മസാലപ്പൊടികളും പച്ചക്കറികളും തുവരപരിപ്പും ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ, നമ്മുടെ സദ്യകളിലെ പ്രധാന വിഭവമാണ്.ഇഡ്ഡലി,ദോശ, മസാലദോശ, ഊത്തപ്പം, ഉഴുന്നുവട എന്നിവയുടെ ഒഴിച്ചുകൂടാനാവാത്ത അകമ്പടി വിഭവമാണ് സാമ്പാർ.പൊടികൾ വറത്തും,തേങ്ങ അരച്ചും പല തരത്തിൽ സാമ്പാർ വയ്ക്കാറുണ്ട്.

ചേരുവകൾ 

  1. തുവരപരിപ്പ് – 200 gm
  2. മത്തങ്ങ – 100 gm (2cm ചതുരകഷണങ്ങൾ)
  3. കുമ്പളങ്ങ – 150 gm (2cm ചതുരകഷണങ്ങൾ)
  4. ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറുത് (2cm ചതുരകഷണങ്ങൾ)
  5. ചേന – 100 gm (2cm ചതുരകഷണങ്ങൾ)
  6. തക്കാളി – 2 എണ്ണം (2cm ചതുരകഷണങ്ങൾ)
  7. ക്യാരറ്റ് – 1 എണ്ണം ചെറുത് (2cm ചതുരകഷണങ്ങൾ)
  8. വെണ്ടയ്ക്ക – 4 എണ്ണം (2 ഇഞ്ച് നീളത്തിൽ
  9. മുരിങ്ങക്ക – 2 എണ്ണം (2 ഇഞ്ച് നീളത്തിൽ
  10. പച്ചമുളക് – 2 എണ്ണം
  11. 3.കായം – ഒരു ചെറിയ കഷണം / കായംപൊടി – 1 ടീസ്പൂൺ
  12. പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തിയത്
  13. 4.Brahmin’s Sambar Powder – 4 സ്പൂൺ
  14. 5.ഉലുവ – ½ സ്പൂൺ
  15. കടുക് – 1 ½ സ്പൂൺ
  16. ഉണക്കമുളക് – 6
  17. വേപ്പില തണ്ട് – 2
  18. മല്ലിയില – ഒരു പിടി
  19. 6.വെളിച്ചെണ്ണ – 2സ്പൂൺ

പാകം ചെയ്യുന്ന വിധം

  • പരിപ്പ് കഴുകി 2 കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 2 വിസിൽ വരുന്നതുവരെ വേവിക്കുക.
  • പരിപ്പ് വെന്തുകഴിയുമ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ചേരുവ ചേർത്ത് ആവശ്യത്തിന് ഉപ്പും ഒരു കപ്പ്‌ വെള്ളവും ചേർത്ത് വേവിക്കുക.
  • അതുകഴിഞ്ഞ് വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവയും അതിൽ 4 സ്പൂൺ ബ്രാഹ്മിൻസ് സാമ്പാർപൊടിയും
  • 1 സ്പൂൺ മുളകുപൊടിയും കൂടെ ചേർത്ത് മൂപ്പിച്ചെടുക്കുക.
  • ശേഷം ഈ കൂട്ട് വേവിച്ച് വച്ചിരിക്കുന്ന കഷണങ്ങളിലേക്ക്
  • ചേർത്ത് അടച്ച് വെച്ച്, ഒരു വിസിൽ വന്നുകഴിയുമ്പോൾ ഗ്യാസ്ഓ ഫ്‌ ചെയ്ത് വെയ്ക്കുക.
  • സ്വാദുള്ള സാമ്പാർ റെഡി.