ആപ്പിൾ പോപ്‌കോൺ പാലട പായസം
 
															Shafna Shaji's Recipe
 
															ചേരുവകൾ
| ബ്രാഹ്മിൻസ് പാലട | 100 g | 
|---|---|
| ആപ്പിൾ ചെറുതായി അരിഞ്ഞത് | ½ കപ്പ് | 
| പോപ്‌കോൺ | ½ കപ്പ് | 
| Milk maid | ¼ കപ്പ് | 
| പാൽ | 750 ml | 
| നെയ്യ് | 3 Tbs | 
| അണ്ടിപരിപ്പ് | 1 Tbsp | 
| മുന്തിരി | 1 Tbsp | 
| ഉപ്പ് | ¼ Tsp | 
| ബദാം ചെറുതായി അരിഞ്ഞത് | ½ Tbsp | 
| ഏലക്ക പൊടി | ¼ Tsp | 
INSTRUCTIONS
- ഒരു ഉരുളി അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ച് കൊടുക്കുക. അതിലേക്ക് അണ്ടിപരിപ്പ്, മുന്തിരി ഇട്ട് വറുത്തു കോരി എടുക്കുക. ഇതിലേക്ക് ആപ്പിൾ ചേർത്ത് വഴറ്റി കൊടുക്കുക.
- ഇനി ഇതിലേക്ക് ബ്രാഹ്മിൻസ് പാലട മിക്സ് ചേർത്തു വഴറ്റുക. ഒപ്പം പാൽ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക.
- തീ കുറച്ചു ഇടുക. ഇടക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. ഉപ്പ് ചേർത്ത് കൊടുക്കുക.
- 4. 25 മിനിറ്റ് ന് ശേഷം പോപ്‌കോൺ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഈ സമയം പാലടയൊക്കെ വെന്ത് കുറുകി വരും. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അണ്ടി പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് കൊടുക്കാം. തീ ഓഫ് ചെയ്ത്, ബദാം വിതറി കൊടുക്കാം.
