ഹോട്ട് വാഴക്കുമ്പ് മഞ്ചുരിയൻ
Nisil's Recipe
ചേരുവകൾ
| വാഴക്കുമ്പ് | 1 Cup |
|---|---|
| ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചത് | 1/2 Cup |
| ക്യാരറ്റ് ചീകിയത് | 1/2 Cup |
| ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് | ½ tsp |
| സവാള ചെറുതായി അരിഞ്ഞത് | ½ tsp |
| ബ്രാഹ്മിൻസ് കാശ്മീരി മുളക് പൊടി | ½ tsp |
| ചില്ലി സോസ് | 1 tsp |
| ബ്രാഹ്മിൻസ് അരി പൊടി | 2 tbsp |
| കോൺ ഫ്ലവർ | 2 tbsp |
| മൈദ | 1 tbsp |
| ഉപ്പ് | ആവശ്യത്തിന് |
ഗ്രേവി തയ്യാറാക്കാൻ ആവശ്യമായവ
| ഓയിൽ | 2 tbsp |
|---|---|
| ഇഞ്ചി | ¼ tsp |
| വെളുത്തുള്ളി | ¼ tsp |
| പച്ചമുളക് ചെറുതായി അരിഞ്ഞത് | 1 tbsp |
| സവാള ചെറുതായി അരിഞ്ഞത് | 2 tbsp |
| ക്യാപ്സിക്കും | പകുതി, ചെറുതായി അരിഞ്ഞത് |
| വിനാഗിരി | 2 tbsp |
| സോയ സോസ് | 2 tbsp |
| ചില്ലി സോസ് | 1 tsp |
| ടൊമാറ്റോ സോസ് | 2 tbsp |
| കുരുമുളക് പൊടി | ½ tsp |
| വെള്ളം | 1 ¼ cup |
| കോൺ ഫ്ലവർ | 2 tsp |
| വെള്ളം | ¼ കപ്പ് |
| ഉപ്പ് | ആവശ്യത്തിന് |
| മല്ലി ഇല | ആവശ്യത്തിന് |
തയ്യാറാകുന്ന വിധം
- ഒരു പാത്രത്തിലേക്ക് 1-12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതു ഓരോ ഉരുളകൾ ആക്കി മാറ്റിവെക്കുക.
- ചൂടായ എണ്ണയിൽ ഉരുളകൾ ആക്കിവച്ചിരിക്കുന്നത് വറുത്തു കോരുക.
- ഗ്രേവി തയ്യാറാക്കാനായി ഒരു പാനിൽ ഓയിൽ ഒഴിച്ചു 14-18 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്കു 19-24 വരെയുള്ള ചേരുവകൾ ചേർത്ത് മിക്സ് ചെയ്യുക.
- ¼ കപ്പ് വെള്ളത്തിൽ കോൺഫ്ലവർ മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് ഗ്രേവിയിൽ ഒഴിച്ചു കൊടുത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്കു വറുത്തു കോരിവച്ചിരിക്കുന്ന വാഴക്കുമ്പ് ബോൾസ് ചേർത്ത് കൊടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് കൊടുക്കുക. മല്ലി ഇല വിതറി കൊടുക്കുക….